സ്കൂള്‍ വിട്ടുവന്ന കുട്ടി "മമ്മീ" എന്ന് വിളിച്ചപ്പോള്‍
ആ അമ്മയൊന്നും പറയാന്‍ പോയില്ല....
ഇംഗ്ലീഷ് മീഡിയമല്ലെ, മമ്മിയെങ്കില്‍ മമ്മി...!!
പക്ഷേ ഇന്നാ കുട്ടി "മമ്മിയെ" ശരിക്കും ഞെട്ടിച്ചു....
കോളേജുവിട്ട് വരാന്‍ വൈകിയ മകളോട് കാരണം തിരക്കിയപ്പോള്‍,
അവള്‍ പറഞ്ഞതിങ്ങനെയായിരുന്നു.....
"എന്തുവാ കുറ്റവാളിയെ ചോദ്യം ചെയ്യുന്നപോലെ ഇങ്ങനെ...
നമ്മളൊക്കെ ഫ്രണ്ട്സല്ലേടാ......!!!"
അപ്പോഴും "മമ്മി"യോര്‍ത്തു.....
"ഇംഗ്ലീഷ് മീഡിയമല്ലെ"..........!!!
No comments:
Post a Comment