
ഓണ്‍ലൈന്‍ ഗെയിമിംഗിനും ചാറ്റിംഗിനും വേണ്ടി ഒട്ടനേകം പേരാണ് നിത്യേന ഇന്റര്‍നെറ്റിന്റെ സഹായം തേടുന്നത്. എന്നാല്‍ ഇത്തരത്തില്‍ സമയം കൊല്ലാതെ നമ്മുടെ പോക്കറ്റ് നിറക്കാനുള്ള ഉപാധിയും ഇന്റര്‍നെറ്റിലുണ്ട്. ഓണ്‍ലൈന്‍ മണി മേക്കിംഗ് എന്നാണ് ഇത്തരം രീതിയെ ഓമനപ്പേരിട്ട് വിളിക്കുന്നത്. ഡാറ്റ് എന്ട്രി, ഫോറം ഫില്ലിംഗ് എന്നിങ്ങനെ ഒട്ടനവധി ഉപവിഭാഗങ്ങള്‍ ഇതിനുണ്ട്.നിരവധി വെബ്സൈറ്റുകള്‍ ഓണ്‍ലൈന്‍ മണി മേക്കിംഗ് എന്ന ഉപാധി പ്രധാനം ചെയ്യുന്നുണ്ട്.ഇത്തരത്തിലുള്ള ഒരു സൈറ്റില്‍ നാം രജിസ്റ്റര്‍ ചെയ്താല്‍ നമുക്കാവശ്യമായ ജോലി ലഭിക്കും.ജോലിയെന്ന് പറഞ്ഞാല് Part Time Job. അതായത് ചില ഫോട്ടോകള്‍ നമുക്ക് നല്‍കും അതിലുള്ള കാര്യങ്ങള്‍ അതേപടി മൈക്രോസോഫ്റ്റ് വേര്‍ഡില്‍ ടൈപ്പ് ചെയ്ത് നല്‍കണം.ചിലപ്പോള്‍ PDF ഫയലായി തന്നവയായിരിക്കും മൈക്രോസോഫ്റ്റ് വേര്‍ഡിലേക്ക് മാറ്റേണ്ടത്, ഇത്തരത്തില്‍ പ്രത്യേകം കഴിവുകള്‍ ആവശ്യമില്ലാത്ത പരിപാടികളാണിവയൊക്കെ.
എന്നാല്‍ മിക്ക വെബ്സൈറ്റുകളും രജിസ്റ്റര്‍ ചെയ്യാന്‍ മെംബര്‍ഷിപ്പ് ഫീസ് ആവശ്യപ്പെടുന്നു.ഇത്തരത്തില്‍ മെംബര്‍ഷിപ്പ് ഫീസ് അനിവാര്യമല്ലാത്ത വെബ്സൈറ്റുകളും ഉണ്ടെന്ന് ഓര്‍മിക്കുക,അവയായിരിക്കും ഇത്തരം ഓണ്‍ലൈന്‍ മണി മേക്കിംഗിന് നല്ലത് അത്തരം ഒരു വെബ്സൈറ്റാണ് Dataentrywork ഇതില്‍ ക്ലിക്ക് ചെയ്താല്‍ സൈറ്റിന്റെ ഹോംപേജില്‍ എത്തിച്ചേരാന്‍ സാധിക്കും.അതിലുള്ള Register ക്ലിക്ക് ചെയ്ത് ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്കൊരു e-mail ലഭിക്കുന്നതാണ്.മെയില്‍ ബോക്സിലെ മെയില്‍ തുറന്ന് അതില്‍ ലഭിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മേല്‍പ്പറഞ്ഞ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് ഫ്രീയായി രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
എന്താ,ചാറ്റ് ചെയ്ത് സമയം കളയുന്ന നേരത്ത് ഇത്തരം ഉപയാഗപ്രദമായ രീതികളും ഉപയോഗിച്ച് നോക്കുന്നത് നല്ലതല്ലേ?...