
ആഫ്രിക്കയില്‍ വുവുസേലയുടെ ആരവത്തോടെ ലോകകപ്പ് ഫുട്ബോള്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കളി നടക്കുന്നത് ആഫ്രിക്കയിലാണെംകിലും അതിന്റെ ആരവം കൂടുതലും മലയാളികള്‍ക്കിടയിലാണ്. മലബാറിലും കണ്ണൂരിലും വഴിയോരങ്ങള്‍ മുഴുവന്‍ ബ്രസീലിന്റെയും അ൪ജന്റീനയുടെയും മറ്റും ബാനറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. കളി കണ്ട് കണ്ട്,പലരും മാനസികമായി ചില ടീമുകളുടെ അടിമകളായി മാറിയിരിക്കുന്നു.
പറഞ്ഞറിയിക്കാ൯ സാധിക്കാത്ത ഒരു സ്ഥിതിവിശേഷമാണിത്. ഒരു പക്ഷേ മനുഷ്യ൪ തമ്മില്‍ ചേരി തിരിഞ്ഞ് അക്രമിക്കുന്ന സ്ഥിതിവിശേഷത്തിലേക്കു വരെ ഈ മാനസികാവസ്ഥ പലരെയും കൊണ്ടെത്തിച്ചേക്കാമെന്ന് ചില ശാത്രജ്ഞരും ആശംക പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ രാത്രി മുഴുവ൯ ഈയൊരു പന്തിനു പുറകെ നമ്മുടെ കണ്ണ് പായുന്നു.എന്തിനു വേണ്ടി? ആ൪ക്കു വേണ്ടി? മറ്റു രാജ്യങ്ങളുടെ ബാനറുകള്‍ നാം എന്തിന് തെരുവില്‍ പ്രദ൪ശിപ്പിക്കുന്നു?
അതിനു താഴെ സ്വന്തം ചിത്രം വയ്കാനോ? ആലോചിച്ചുനോക്കൂ ഇത്തരം സംസ്കാരം നമുക്ക് ആവശ്യമാണോ?